കിംഗ്‌സ്ടൗണ്‍: അഞ്ഞൂറിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ വെളിപ്പെടുത്തല്‍. മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്റ്റോറി എന്ന ആത്മക്കഥയിലാണ് ടിനോ ബെസ്റ്റിന്റെ സ്വകാര്യജീവിതത്തിലെ നിമിഷങ്ങള്‍ തുറന്ന് പറഞ്ഞത്. ക്രിക്കറ്റിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി താന്‍ കിടക്ക പങ്കിട്ടതെന്ന് പുസ്തകത്തില്‍ പറയുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്ക് പ്രത്യക കഴിവുണ്ടെന്നും താരം പറയുന്നു. സുന്ദരികളായ പെണ്‍കുട്ടികളാണെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കും. ആണ്‍സുഹൃത്ത് ഇല്ലെങ്കില്‍ അവരെ കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയും ആഴ്ച്ചയില്‍ നാലോ അഞ്ചോ തവണ വരെ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്താറുണ്ടെന്നും താരം പറഞ്ഞു. തന്‍രെ ആദ്യപ്രണയത്തകര്‍ച്ചയാണ് ഇത്തരത്തിലൊരു ജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചതെന്നും ടിനോ ബെസ്റ്റ് പറഞ്ഞു.