ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും;അമിക്കസ് ക്യൂറിയുടെ വാദം തുടരും

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പത്തു മുതല്‍ അന്‍പതു വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് ആവിശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കഴിഞ്ഞയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. പൊതു ക്ഷേത്രമായതിനാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കാനാകില്ല. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഭരണഘടനപ്രകാരം സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള പരിരക്ഷ ഭരണഘടന ഉറപ്പു വരുത്തുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏതെങ്കിലും ഒരു മതത്തിന് മാത്രമായി ഇതില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വാദം ഇന്നും തുടരും.

© 2024 Live Kerala News. All Rights Reserved.