ഹൈദരാബാദ്: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ യെട്ടുരുവിലാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു. നോര്‍ത്ത് ചെന്നൈയില്‍ നിന്നും 50 മൈല്‍ അകലെ നിന്നും ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടിയെ മൂന്നു പേര്‍ ചെര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്ന് ചില പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.