ബാഴ്‌സലോണയ്ക്ക് ഗോള്‍മഴ; ഡീപോര്‍ട്ടീവോയെ തകര്‍ത്തത് എട്ട് ഗോളുകള്‍ക്ക്

ബാഴ്‌സലോണ: തുടര്‍ച്ചയായ മൂന്ന് കളികളുടെ തോല്‍വികള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ ഉഗ്രന്‍ തിരിച്ചുവരവ്. സ്പാനിഷ് ലീഗില്‍ ഡീപോര്‍ട്ടീവോയെ തകര്‍ത്തത് എട്ട് ഗോളുകള്‍ക്ക്. മെസിയും സംഘവും തിരിച്ചുവരവ് നടത്തിയത്. നാല് ഗോളുകള്‍ നേടിയ ലൂയിസ് സുവാരസ് ആണ് ഡീപോര്‍ട്ടിവോയുടെ നടുവൊടിച്ചത്. ഇവാന്‍ റാകിറ്റിച്, ലയണല്‍ മെസി, മാര്‍ ബാത്ര, നെയ്മര്‍ എന്നിവരാണ് ബാഴ്‌സയുടെ പട്ടിക തികച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട ബാഴ്‌സലോണ രണ്ടാം പകുതിയിലാണ് ആറു ഗോളുകള്‍ നേടിയത്. നാലു ഗോള്‍ നേട്ടത്തോടെ ലാലിഗയില്‍ ഈ സീസണില്‍ സുവാറസിന്റെ ഗോള്‍ നേട്ടം 30 ആയി. കളി തുടങ്ങിയത് മുതല്‍ ഡീപോര്‍ട്ടിവോ ചിത്രത്തിലെ ഇല്ലായിരുന്നു. 13 വര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്നു കളികള്‍ തോറ്റ് എതിരാളികളുടെ തട്ടകത്തിലെത്തിയ ബാഴ്‌സയുടെ തേര്‍വാഴ്ച്ച തുടങ്ങുന്നത് 11ാം മിനിറ്റില്‍ സുവാരസ്. എട്ടാം ഗോള്‍ കുറിച്ചത് നെയ്മറും. ഈ ഗോളിന് വഴിയൊരുക്കിയതും സുവാരസായിരുന്നു. ജയത്തോടെ ബാഴ്‌സക്ക് 34 കളികളില്‍ നിന്ന് 79 പോയന്റാണുള്ളത്. അത്‌ലറ്റികോ മാഡ്രിഡിനും 79 പോയന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സയാണ് മുന്നില്‍. 78 പോയന്റുമായി റയല്‍ മാഡ്രിഡ് തൊട്ട് പിന്നാലെതന്നെയുണ്ട്.

© 2024 Live Kerala News. All Rights Reserved.