സമനിലയില്‍ പൊരുതിയപ്പോള്‍ കിങ്‌സ് കപ്പ് ബാഴ്‌സലോണ ഫൈനലിലേക്ക്; പ്രതീക്ഷയറ്റ് വലന്‍സിയ

വലന്‍സിയ: സ്പാനിഷ് കിങ്‌സ് കപ്പ് രണ്ടാം പാദ സെമിഫൈനലില്‍ ബാഴ്‌സലോണയ്ക്ക് ജയം. വലന്‍സിയ സമനില പാലിച്ചിട്ടും ഫൈനലില്‍ പ്രവേശിച്ചില്ല. ആദ്യ പാദത്തിലെ 70ന്റെ കൂറ്റന്‍ വിജയത്തിന്റെ പകിട്ടില്‍ 81 എന്ന മൊത്തം സ്‌കോറിനാണ് ബാഴ്‌സലോണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇതോടെ പരാജയമറിയാത്ത 29 മത്സരങ്ങളെന്ന ക്ലബ് റെക്കോര്‍ഡിനൊപ്പമെത്തി ലൂയി എന്റികിന്റെ കറ്റാലന്‍ നിര. ആദ്യ പാദത്തിലെ പടുകൂറ്റന്‍ വിജയത്തിന്റെ പശ്ചാതലത്തില്‍ രണ്ടാം നിര ടീമുമായാണ് ബാഴ്‌സലോണ വലന്‍സിയയെ നേരിടാനിറങ്ങിയത്. സൂപ്പര്‍ താരങ്ങളായ മെസിയും സുവാരസും നെയ്മറും കളിക്കാതിരുന്ന മത്സരത്തില്‍ നെഗ്രഡോയിലൂടെ വലന്‍സിയയായിരുന്നു ആദ്യം മുന്നിലെത്തിയത്. കളിയില്‍ മുഴുവന്‍ സമയവും മേധാവിത്വം പുലര്‍ത്തിയിട്ടും 84ാം മിനിറ്റിലാണ് കാപ്‌റ്റോമിലൂടെ ബാര്‍സ സമനില പിടിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.