അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സ് മസ്‌ക്കറ്റില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഫ് ളാറ്റില്‍

മസ്‌ക്കറ്റ്: അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സിനെ മസ്‌ക്കറ്റിലെ സലാലയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. ഫ്‌ളാറ്റിലെ മുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ചിക്കുവും ഭര്‍ത്താവ് ജിന്‍സണും സലാലയിലെ ബാദില്‍ അല്‍സാമ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിക്കായിരുന്നു ചിക്കുവിന് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. എന്നാല്‍ ഡ്യൂട്ടിക്ക് ചിക്കുവിനെ കാണാതിരുന്നപ്പോള്‍ ഭര്‍ത്താവ് ഫ്‌ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോള്‍ മുറിയില്‍ വെടിയേറ്റു കിടക്കുന്ന ചിക്കുവിനെയാണ് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.