ന്യൂഡല്‍ഹി: ശക്തിമാന്‍ കുതിരയെ കൊന്ന ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേനക ഗാന്ധി. ജോലി ചെയ്യുന്നതിനിടെയാണ് ‘ശക്തിമാന്‍’ ആക്രമിക്കപ്പെട്ടത്. കുതിരകളെ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തണമെന്നും മേനക ഗാന്ധി പറഞ്ഞു.
ലാത്തി കൊണ്ട് കാലിന് പരുക്കേറ്റ ശക്തമാന്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച്ചയാണ് ചത്തത്. കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥയുടെ മോശമാവുകയായിരുന്നു. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി. മിണ്ടാപ്രാണിയെ ദ്രോഹിച്ചതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞപ്പോഴാണ് എംഎല്‍എ ഗണേഷ് ജോഷി, കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.