കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വോട്ട് ചോദിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് ധര്‍മ്മടത്ത്. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പൊതുയോഗങ്ങളിലാണ് വിഎസ് പങ്കെടുക്കുക. പിണറായി മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലാണ് ആദ്യ പൊതുയോഗം നടക്കുന്നത്. എന്നാല്‍ ഈ പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. പിണറായി കൊല്ലം ജില്ലയിലെ പ്രചാരണ പര്യടനത്തിലാണ് ഇന്ന്. വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തി സി.പി.ഐ.എം പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍, ചക്കരക്കല്ലില്‍ വിഎസ് എന്തുപറയുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.