ന്യൂഡല്‍ഹി: ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഇനി രാജ്യസഭയില്‍ ഗര്‍ജ്ജിക്കും. രാജ്യസഭാ എംപി സ്ഥാനം നല്‍കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെയാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ടപതി പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് ശുപാര്‍ശക്കത്ത് ന്ല്‍കി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന്് തന്നെയുണ്ടാകും. കലാകാരന്മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം പ്രതികരിക്കാമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണരംഗത്തുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതിനിടെയാണമ് രാജ്യസഭാംഗമാക്കാനുള്ള ശിപാര്‍ശ പ്രധാനമന്ത്രിതന്നെ സമര്‍പ്പിക്കുന്നത്.