തിരുവനന്തപുരം: വിവാദ് മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചുളുവിലക്ക് ഭൂമി നല്‍കിയതായി രേഖകള്‍. കഞ്ചിക്കോട്ടെ 20 ഏക്കര്‍ ഭൂമിയാണ് വിജയ് മല്യയഡയറക്ടറായിരുന്ന യുബി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു പതിച്ചു നല്‍കിയത്. സെന്റിന് 70,000 രൂപ വീതം കണക്കാക്കി 14 കോടി രൂപയുടെ ഇടപാടാണു നടത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. വന്‍ അഴിമതിയാണ് ഇതിലൂടെ നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.