മുംബൈ: കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം,മോഷണം, കലഹമുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം, എന്നിവയിലാണ് അറസ്റ്റിലാകുന്നത്. കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്ന സ്ത്രീകളുടെ എണ്ണം 23.1 ശതമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ മാത്രം 3,834 സ്ത്രീകളാണ് വിവിധ കേസുകളില്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ കേസുകളില്‍ പെടുന്ന പുരുഷന്മാര്‍ 22.9 ശതമാനം മാത്രമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2012 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ സിറ്റി പൊലീസ് 9487 സ്ത്രീകളെയും 1,02,080 പുരുഷന്മാരെയുമാണ് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളും മോഷണം, കലഹമുണ്ടാക്കല്‍, വേദനാജനകമായ വിധത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുക, ചീറ്റിങ്ങ്, തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം, വീട്ടില്‍ കയറി മോഷണം, എന്നിവയ്ക്കാണ് അറസ്റ്റിലായിട്ടുള്ളത്. പുരുഷന്മാര്‍, മോഷണം, വേദനാജനകമായ വിധത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുക, ഭവനഭേദനം, കവര്‍ച്ച എന്നിവയ്ക്കാണ് അറസ്റ്റിലായിരിക്കുന്നത്.
പുരുഷനും സ്ത്രീയും വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളാണ് അനുഭവിക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. ഇത് പലരിലും പല വിധതത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കും. ഇതാണ് ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.