കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരടക്കം 200ലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. അഫ്ഗാനിലെ പ്രധാന സുരക്ഷ ഏജന്‍സികള്‍ സ്ഥിതി ചെയ്യുന്നിടത്താണ് സ്‌ഫോടനം നടന്നത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന സംശയമുണ്ടെങ്കിലും ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.