പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുട്ടികളുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണം

ന്യൂഡല്‍ഹി: രണ്ടിടത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുട്ടികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു. 34 പേര്‍ക്കോളം പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിക്കുശേഷമാണ് രണ്ട് അപകടങ്ങളും നടന്നത്. ആദ്യത്തെ അപകടം ആശ്രം ചൗക്കിലെ സണ്‍ലൈറ്റ് കോളനിയിലാണ് നടന്നത്. ഇവിടെ ഫഌറ്റില്‍ലുണ്ടായ തീപിടിത്തത്തില്‍ യുവതിയും കുട്ടികളും മരിച്ചു. മമ്ത (30), മക്കളായ കൃതിക (9 ), പ്രിയങ്ക ( 11 മാസം ) എന്നിവരാണ് മരിച്ചത്. ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മറ്റു നിലകളിലേക്കും തീ പടരുകയായിരുന്നു.
മൂന്നാം നിലയില്‍ താമസിക്കുകയായിരുന്ന യുവതിയും കുട്ടികളും മുറിക്കുള്ളില്‍ നിന്ന് പുറത്തുകടക്കാനാകാതെ അകപ്പെട്ടുപോയതാണ് മരണത്തിലവസാനിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 23 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് ഇവരില്‍ ഭൂരിപക്ഷവും.

© 2024 Live Kerala News. All Rights Reserved.