ജിംനാസ്റ്റിക് താരം ദീപ കര്‍മാകറിന് ഒളിംപിക്‌സ് യോഗ്യത; 52.698 പോയിന്റുകള്‍ നേടി

റിയോ ഡി ജനീറോ: ഇന്ത്യയുടെ ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ എന്ന ത്രിപുര പെണ്‍കുട്ടി ഒളിംപിക്‌സ്് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റുകള്‍ നേടിയാണ് ഈ 22കാരി ആഗസ്റ്റില്‍ ബ്രസീസില്‍ നടക്കുന്ന റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്. വ്യക്തിഗത വിഭാഗത്തില്‍ റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന 79ാമത്തെ ജിംനാസ്റ്റിക് താരമാണ് ദീപ. 2011ലെ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ദീപാ 5 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. 3 വര്‍ഷത്തിനു ശേഷം നടന്ന ഗ്ലാസ്‌ഗോവിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതിലൂടെ ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ദീപ.

© 2024 Live Kerala News. All Rights Reserved.