തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മകളെ കൊലപ്പെടുതിയ അനുശാന്തിയും നിനോ മാത്യൂവും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തി. 2012 മുതല്‍ അയച്ചത് 43000 മെസേജുകള്‍. വീഡിയോ ക്ലീപ്പുകള്‍ തന്നെയാണ് ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെയും കൊലപാതകത്തിന്റെ ഗൂഡാലോചനകളുടെയും നിര്‍ണായക തെളിവായി മാറിയത്. ഒരേ കമ്പനിയില്‍ ആറു വര്‍ഷം ഒരുമിച്ച് ജോലി ചെയ്ത നിനോയും അനുശാന്തിയും 2012 മുതലാണ് പ്രണയത്തിലായത്. അന്നുമുതല്‍ നിരന്തരം പരസ്പരം അശ്ലീല ചിത്രങ്ങള്‍ പരസ്പരം അയച്ചതായി കണ്ടെത്തി. 2013 ലാണ് ആദ്യത്തെ അശ്ലീലചിത്രം അനുശാന്തി അയച്ചതുമുതല്‍ പിന്നീട് ഇതു പതിവായി. ഇക്കാര്യത്തില്‍ വിവരസാങ്കേതക വിദ്യ ദുരുപയോഗം സംബന്ധിച്ച കേസും പൊലീസ് ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2013 ഡിസംബറില്‍ നിനോ അനുശാന്തിക്കയച്ച സന്ദേശത്തില്‍ എനിക്കും നിനക്കും ഇടയില്‍ ഒന്നും കടന്നുവരാന്‍ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്. നമുക്ക് വേര്‍പിരിയാന്‍ കഴിയില്ല. ഒരുമിച്ച് വീടു വെയ്ക്കണമെന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നു. ഒരുമിച്ച് ജീവിക്കാമെന്ന് നിനോമാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ സാധ്യമല്ലെന്നായിരുന്നു മറുപടി. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട് പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ തന്നെ ജോലി ചെയ്തിരുന്ന നിനോയുടെ ഭാര്യ ഇരുവരുടെയും ബന്ധത്തിന് പലതവണ സാക്ഷിയായിടുണ്ട്. ഒരുമിച്ച് ജീവിക്കണമെന്നു നിനോ അനുശാന്തിക്ക് അയച്ച മെസേജ് ഭര്‍ത്താവ് ലിജീഷ് ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.