ലണ്ടന്‍: ഇംഗ്ലീഷ് പ്രീയിമര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ടോട്ടനം ഹോട്‌സ്പറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം. ആദ്യ നാല് സ്ഥാനങ്ങളിലെങ്കിലും എത്താമെന്ന മാഞ്ചസ്റ്ററിന്റെ മോഹമാണ് വൈറ്റ് ഹാര്‍ട്ട് ലൈന്‍ സ്റ്റേഡിയത്തില്‍ ടോട്ടനത്തിന്റെ അടിയില്‍ തകര്‍ന്നുടഞ്ഞത്. വമ്പന്മാരെല്ലാം അണിനിരന്നിട്ടും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലൂയിസ് വാന്‍ഗാലിന്റെ സംഘം ടോട്ടനമിന് മുന്നില്‍ തകര്‍ന്നത്. ആറ് മിനുട്ടുകള്‍ക്കുള്ളിലായിരുന്നു ടോട്ടനമിന്റെ മൂന്ന് ഗോളുകളും. 72ാം മിനുട്ടില്‍ ഡെലി അല്ലിയും 74ാം മിനുട്ടില്‍ ടോബി ആല്‍ഡര്‍വേള്‍ഡും 76ാം മിനുട്ടില്‍ അര്‍ജന്റീനാ താരം എറിക് ലമേലയുമാണ് ടോട്ടനമിന് വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി. 33 മത്സരങ്ങളില്‍ നിന്ന് 65 പോയന്റാണ് ടോട്ടനത്തിന്റെ സമ്പാദ്യം. 32 മത്സരങ്ങളില്‍ നിന്ന് 53 പോയന്റ് മാത്രം കയ്യിലുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തന്നെയാണ്.