കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് അഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്നത് യുഡിഎഫിന് തലവേദനയാകുന്നു. മുസ്ലീംലീഗിലെ കെ എം ഷാജിയാണിവിടെ യുഡിഎഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ നീക്കങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിന് ഗുണമാകുമെന്നാണ് വിവരം. വിമത മുന്നണി പ്രവര്‍ത്തക സമിതി യോഗം രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു.നാറത്ത് ഗ്രാമഞ്ചായത്ത് അംഗം അസീബ് കണ്ണാടി പറമ്പിനെ കണ്ണൂരില്‍ മത്സരിപ്പിക്കാനും യോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനാധിപത്യ സംരക്ഷണ സമിതിയുടെ യോഗത്തിലാണ് കണ്ണൂരിലും അഴീക്കോട്ടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചത്. നിലവിലെ ജനപ്രതിനിധികള്‍ തന്നെ ഇത്തവണ മത്സരിക്കട്ടെയെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത് അംഗീകരിച്ച യോഗം പികെ രാഗേഷ് അഴീക്കോടും നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം അസീബ് കണ്ണാടി പറമ്പമ്പിനെ കണ്ണാടിപ്പറമ്പും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്ക് അന്തിമ രൂപം നല്‍കാനായി ഇരുപതംഗ സ്‌ക്രീനിംഗ് കമ്മിറ്റിയേയും പ്രവര്‍ത്തക സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പികെ രാഗേഷ് വിമത സ്ഥാനാര്‍ത്ഥി ആയതോടെ കണ്ണൂരില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫിനേറ്റത്. ഇത് വൈകി മനസ്സിലാക്കിയ ഡിസിസി നേതൃത്വം രാഗേഷിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതു പ്രകാരം രാഗേഷിന്റെ ആവശ്യങ്ങള്‍ യുഡിഎഫിനു മുന്നില്‍ അതേപടി കിടക്കുന്നതിന്‍രെ ഫലമായാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും കണ്ണൂരില്‍ വിമത സ്വരം ഉയര്‍ന്നത്. കണ്ണൂരും അഴീക്കോട്ടും വിമതശല്യം യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാക്കും.