ഹൈദരാബാദ്: മൗറീഷ്യസ് കേന്ദ്രമായ ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിക്കെതെിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ വൈ.എസ് ചൗധരിക്കെതിരെയാണ് അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റാണ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. ചൗധരിയുടെ ഉടമസ്ഥതയിലുള്ള സുജന യൂനിവേഴ്‌സല്‍ ഇന്‍ഡസ്ട്രീസിന്റെ ഉപ വിഭാഗമായ ഹെസ്റ്റിയ ഹോള്‍ഡിംഗ്‌സ് സ്ഥാപനത്തിന് വേണ്ടിയാണ് വായ്പയെടുത്തത്. ഇപ്പോള്‍ 106 കോടി രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് കണക്ക്. നേരത്തെ മൂന്നുതവണ ചൗധരിക്ക് കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.