തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനം അനന്തമായി നീളുമ്പോഴും കോണ്‍ഗ്രസ് 83 സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായി. മുസ്ലിം ലീഗ്24, കേരളാ കോണ്‍ഗ്രസ് (എം)15, ജെ.ഡി.യു7, ആര്‍.എസ്.പി 5, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) 2 , സി.എം.പി1 എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനാണ് യു.ഡി.എഫ് യോഗത്തില്‍ ധാരണയായത്. കോണ്‍ഗ്രസ് 83. നേരത്തെ നല്‍കിയ പിറവത്തിന് പുറമെ തരൂര്‍ സീറ്റ് കൂടി കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. പ്രധാന മുദ്രാവാക്യവും ഇതായിരിക്കും. ഇന്നലത്തെ യു.ഡി.എഫ്. യോഗത്തില്‍ പ്രകടനപത്രികയിലേക്ക് ഇതുവരെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്തു. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍കൂടി ലഭിച്ചശേഷം പ്രകടനപത്രിക അന്തിമമായി അംഗീകരിക്കും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകളില്‍ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനും യോഗത്തില്‍ ധാരണയായി. ഇതിനായി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എല്ലാവര്‍ക്കും ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ജയലളിത നടപ്പാക്കിയ അമ്മ ഉണവകം മാതൃകയില്‍ ഭക്ഷണശാലകളും പരിഗണനയിലുണ്ട്.