കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സി.കെ ജാനു മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച തീരുമാനം നാളെയുണ്ടാകും അദ്ദേഹം പറഞ്ഞു. ഊരു മുന്നണിയുടെ പ്രതിനിധിയായാണ് ജാനു മത്സരിക്കുന്നതെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.