കെഎസ്ആര്‍ടിസിയില്‍ റയില്‍വേ മാതൃകയില്‍ ഇനി തത്കാല്‍ ടിക്കറ്റും; അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കാണ് ഈ സൗകര്യം

കൊച്ചി: റയില്‍വേ മാതൃകയില്‍ തത്കാല്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ ഗുണംചെയ്യും.
ഈ മാസം തന്നെ കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ഈ സൗകര്യം ലഭ്യമാക്കും. യാത്രക്കാര്‍ക്കു ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയും കെഎസ്ആര്‍ടിസിയുടെ സൈറ്റ് മുഖേന ഓണ്‍ലൈനായും ബുക്ക് ചെയ്യാം. ബസ് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പു തന്നെ തത്കാല്‍ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തില്‍ ബസുകളില്‍ ചുരുങ്ങിയതു പത്ത് സീറ്റുകള്‍ തത്കാല്‍ യാത്രക്കാര്‍ക്കായി ഒഴിച്ചിടും. ഇന്ത്യന്‍ റെയില്‍വേയുടെ അതേ മാതൃകയിലുള്ള ടിക്കറ്റിംഗ് സംവിധാനമാണു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മനേജര്‍ പി.എം ഷറഫ് പറഞ്ഞു. ബാംഗളൂരിലേക്കും മറ്റും കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് പോകുന്നവര്‍ക്ക് അവിടെനിന്നു മടക്കടിക്കറ്റ് പലപ്പോഴും ലഭിക്കാറില്ല. ഞായറാഴ്ചകളിലെ ബാംഗളൂര്‍ ഗാര്‍ഡന്‍ സിറ്റിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്കു ഡിമാന്‍ഡ് കൂടിയതനുസരിച്ച് ഈ റൂട്ടില്‍ കുടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നില്ലെന്ന യാത്രക്കാരുടെ പരാതികൂടി പരിഗണിച്ചാണു പുതിയ സംവിധനം ഒരുക്കുന്നത്.

© 2024 Live Kerala News. All Rights Reserved.