പാനമയിലെ കളളപ്പണ നിക്ഷേപകരുടെ പട്ടിക ചോര്‍ന്നു;ലിസ്റ്റില്‍ അമിതാഭ് ബച്ചനും ഐശ്വര്യ റായും

പനാമ സിറ്റി: പാനമയിലെ കളളപ്പണ നിക്ഷേപകരുടെ പട്ടിക ചോര്‍ന്നു. ലിസ്റ്റില്‍ അമിതാഭ് ബച്ചനും ഐശ്വര്യ റായും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയവരടക്കം അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്ക് പാനമയില്‍ കളളപ്പണ നിക്ഷേപമുളളതായി രേഖകള്‍. കളളപ്പണം വെളുപ്പിക്കുന്ന പാനമ ആസ്ഥാനമായ സ്ഥാപനത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നതോടെയാണ് വിവരം പുറത്തായത്. മൊസ്സാക് ഫൊന്‍സേക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍. ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട്, ഡിഎല്‍എഫ് പ്രമോട്ടര്‍ കെ.പി.സിങ് തുടങ്ങിയരാണ് പട്ടികയിലുളള രണ്ട് പ്രമുഖ ഇന്ത്യക്കാര്‍.

© 2025 Live Kerala News. All Rights Reserved.