തിരുവനന്തപുരം: വിഎം സുധീരന്റെ ആദര്‍ശപരമായ നിലപാടുകളെ തള്ളി യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി മുസ്ലീംലീഗ് രംഗത്ത്. തിരഞ്ഞെടുപ്പില്‍ മുന്നണിയെ ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യാന്‍ മുഖ്യമന്ത്രിയും തയ്യാറാകണമെന്നും ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട തര്‍ക്കം മുന്നണിയുെട സാധ്യതകളെത്തന്നെ ബാധിക്കുമെന്ന രീതിയില്‍ വളര്‍ന്നതോടെയാണ് മുസ്‌ലിം ലീഗ് പ്രശ്‌നത്തില്‍ ഇടപെട്ടത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലീഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ഇതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളാണെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു.