രാഹുല്‍ ഗാന്ധിയും ഹൈക്കമാന്റും നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍; യുഡിഎഫിലെ തര്‍ക്കങ്ങള്‍ വിജയ സാധ്യത കുറയ്ക്കില്ല

കൊച്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാന്റും നിര്‍ബന്ധിച്ചതിനാലാണ് മത്സരിക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. യു.ഡി.എഫിലെ നിലവിലെ തര്‍ക്കങ്ങള്‍ വിജയ സാധ്യത ഇല്ലാതാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കുവേണ്ടി മാറിനില്‍ക്കാനായിരുന്നു തന്റെ തീരുമാനം. എന്നാല്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം മത്സരിക്കില്ലെന്നു പറഞ്ഞത് തന്റെ വിജയസാധ്യത ഇല്ലാതാക്കില്ലെന്നും പ്രതാപന്‍ അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച യ്ക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ടി.എന്‍ പ്രതാപന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിനു പകരം കയ്പമംഗലത്തു മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.