കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 17 മരണം; നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു; നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവറിലെ ഒരു ഭാഗമാണ് നിലംപൊത്തിയത്

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. ബഡാബസാറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഫ്‌ളൈ ഓവറിലെ ഒരുഭാഗമാണ് നിലംപൊത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയില്‍ ഗണേശ ടാക്കീസിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. വര്‍ഷങ്ങളായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ആറ് തവണ പാലത്തിന്റെ നിര്‍മാണം നിലച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തീയാക്കേണ്ടിയിരുന്ന പാലമാണ് ഇത്.

© 2024 Live Kerala News. All Rights Reserved.