മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എംവി നികേഷ് കുമാര്‍; പി ജയരാജനുമായി ചര്‍ച്ച നടത്തി

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. കക്ഷി രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നികേഷ് കുമാര്‍. നികേഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയായതോടെ അഴീക്കോട്ട് എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ധിച്ചതായി പി ജയരാജന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.