എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; മുംബൈയില്‍ അടിയന്തരമായി വിമാനം നിലത്തിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലത്തിറക്കിയപ്പോള്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ വിമാനമാണ് രാവിലെ 7.35 ന് അടിയന്തരമായി ഇറക്കിയത്. രാവിലെ 6.15 ന് പറന്നുയര്‍ന്ന വിമാനം 7.50 നായിരുന്നു മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്നത്. വിമാനത്തിന്റെ അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. വിമാനത്താവളത്തിലെ പ്രധാന റണ്‍വെ അടച്ചിരിക്കുകയാണ്. രണ്ടാമത്തെ റണ്‍വെയിലൂടെ വിമാന സര്‍വീസുകള്‍ തുടരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.