ലണ്ടന്‍: മദ്യപിച്ച യാത്രക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചു. യാത്രികന് 96,000 രൂപ പിഴ ചുമത്തി. വിമാന ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ വകവെച്ചില്ല. ഇയാളുടെ കൈകാലുകള്‍ ബന്ധിച്ച് സീറ്റില്‍ കെട്ടിയിട്ടു. ഇന്ത്യയില്‍ നിന്നും ലണ്ടനിലെ ബര്‍മിംഗ്ഹാമിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇത് സംഭവിച്ചത്. ജനുവരി 19 നായിരുന്നു സംഭവം നടന്നത്. ലണ്ടനിലെ നോര്‍ത്ത് ഫീല്‍ഡ് ഹോളോക്രോഫ്റ്റ് സ്വദേശിയായ ജിനു എബ്രഹാം(39)എന്നയാള്‍് തന്റെ പത്ത് വയസ്സുകാരനായ മകനൊടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് മദ്യപിച്ച് യാത്രക്കാരെ ശല്യം ചെയ്യുകയും വിമാനത്തിനുള്ളില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനം ബര്‍മിംഗ്ഹമാല്‍ എത്തിയതോടെ പൊലീസ് വിമാനത്താവളത്തില്‍ എത്തി ജിനുവിനെ അറസ്റ്റ് ചെയ്തു. ബര്‍മിംഗാഹാം ക്രൗണ്‍ കോടതിയാണ് ജിനുവിന് പിഴ ഈടാക്കിയത്. എന്നാല്‍ ഇങ്ങനെയെരു സംഭവം നടന്നിട്ടില്ലെന്ന് ജിനു പറയുന്നു.