മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററൊട്ടിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി; ഇവര്‍ പോസ്റ്ററൊട്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു

കല്‍പറ്റ: പട്ടികവര്‍ഗ യുവജനക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയിലും മറ്റും പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എച്ച് സുബൈര്‍, ജനറല്‍ സെക്രട്ടറി നിഷാന്ത് എന്നിവരെയാണ് പുറത്താക്കിയത്.
മാനന്തവാടി ആറാം മൈലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുസ്തഫ എറമ്പയില്‍ പോസ്റ്റര്‍ പതിപ്പിക്കുന്ന ദൃശ്യം ഒരു സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തിനു ശേഷം മുസ്തഫ ഒളിവിലാണ്. എന്നാല്‍ സംഭവത്തില്‍ സുബൈറിനും നിഷാന്തിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് നടപടി. പോസ്റ്റര്‍ വിവാദത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നതരെക്കുറിച്ച് നേതൃതല അന്വേഷണവും നടക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.