ഫാസിസത്തിന്റെ കലം ഉടച്ചു; ജനം ടിവിയിലെ പ്രതിവാര പരിപാടിയില്‍ നിന്ന് നടന്‍ മധുപാല്‍ പുറത്ത്; നടപടി ആര്‍എസ്എസിന്റെ തിട്ടൂരത്തെത്തുടര്‍ന്ന്

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവമുള്ള സാംസ്‌കാരിക സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ ഫാസിസത്തിന്റ കുടം ഉടച്ചതിന് നടന്‍ മധുപാലിനെ ജനം ടിവിയുടെ പ്രതിവാര പരിപാടിയായ അകംപൊരുളില്‍ നിന്ന് പുറത്താക്കി. പരിപാടിയില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ മധുപാലിനെയും ക്ഷണിച്ചിരുന്നു. മധുപാല്‍ ചടങ്ങില്‍ പങ്കെടുക്കുകയും പരിപാടിക്കിടെ കലമുടക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പ്രതീകാത്മകമായി ഫാസിസത്തെ എറിഞ്ഞുടയ്ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കലത്തിന്റെ ഒരു വശത്ത് മോദിയുടെ പടവും മറുവശത്ത് ഹിറ്റ്‌ലറുടെ പടവുമായിരുന്നു ഉണ്ടായിരുന്നത്. മധുപാലും കലമുടച്ചു. പിറ്റേദിവസത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാര്‍ത്തയില്‍ മധുപാല്‍ കലം എറിഞ്ഞുടയ്ക്കുന്ന ചിത്രവും വന്ന്. ഇതുകണ്ട് പ്രകോപിതരായ ആര്‍.എസ്.എസ് അനുഭാവികള്‍ ജനം ടി.വി മേധാവിയായ രാജേഷ്പിള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചു. മധുപാലിനെ അകംപൊരുള്‍ പരിപാടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അതെത്തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് മധുപാലിനെ ഒഴിവാക്കിയത്. പ്രതിവാരം 20000 രൂപയായിരുന്നു മധുപാലിന്റെ പ്രതിഫലമെന്നാണ് അറിവ്. എന്നാല്‍ ിതൊന്നും തന്നെ ഏശില്ലെന്ന നിലപാടിലാണ് മധുപാല്‍.

© 2024 Live Kerala News. All Rights Reserved.