അഴിമതിക്കേസുകള്‍ യുഡിഎഫ് സര്‍ക്കാറിന്റെ പ്രഭ കെടുത്തി; വികസനരംഗത്ത് കുതിച്ചുചാട്ടമുണ്ടായെന്നും ജഗദീഷ്

തിരുവനന്തപുരം: ചില അഴിമതിക്കേസുകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഭ കെടുത്തിയെങ്കിലും വികനകാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനായെന്നും പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നടന്‍ ജഗദീഷ്. ഇത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണെന്നും ജഗദീഷ് പറഞ്ഞു. സ്ഥലത്തെ പ്രധാന പയ്യന്‍സിലെ ഗോപാലകൃഷ്ണനെ പോലെ സാധാണക്കാരന്റെ പ്രശ്‌നത്തില്‍ ഇടപെടുന്ന പൊതുപ്രവര്‍ത്തകനാകണമെന്ന് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം പ്രഫഷനാക്കുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവാക്കേണ്ടതുണ്ട്. സിനിമയില്‍ എത്തിയത് പോലെ തന്നെ ഭാര്യയുടേയും മക്കളുടേയും പൂര്‍ണ്ണ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പൊതുപ്രവര്‍ത്തനരംഗത്ത് മറ്റാരേയും കിട്ടാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കലാകാരന്മാരെ പരീക്ഷിക്കുക അല്ലെന്നും പൊതുസമ്മതരെന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം മികവുള്ള കലാകാരന്മാരെ അംഗീകരിക്കുന്നതാണെന്നും അതില്‍ അഭിമാനമുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.