പത്തനാപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കത്തുകളുടെ ഉറവിടം കെ ബി ഗണേഷ് കുമാറാണെന്നും വഴിവിട്ട ജീവിതം നയിക്കുന്ന അദേഹവുമായി ഇപ്പോള്‍ സൗഹൃദമില്ലെന്നും പത്തനാപുരം യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ ജഗദീഷ്. ഗണേഷ് കുമാര്‍ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നു. ഇപ്പോഴില്ല. സരിതയെ സ്‌ഫോടക വസ്തുവായി ഉപയോഗിക്കുകയാണ് ഗണേഷ്‌കുമാര്‍ ചെയ്യുന്നതെന്നും ജഗദീഷ് ആരോപിച്ചു. കൂടാതെ ഗണേഷ് കുമാറിന്റെ കൈയക്ഷരം തനിക്ക് അറിയാമെന്നും സരിതയുടെ കത്ത് എഴുതിയത് അദ്ദേഹമാണെന്നും ജഗദീഷ് പറഞ്ഞു. മണ്ഡലത്തിന്റെ അതിര്‍ത്തിയായ വാളകത്ത് നിന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തിലാണ് ജഗദീഷിനെ പത്തനാപുരത്തേക്ക് സ്വീകരിച്ചാനയിച്ചത്.