നടി കെപിഎസി ലളിത മത്സരത്തില്‍ നിന്ന് പിന്‍മാറി; സിനിമാതിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും കാണിച്ച് കോടിയേരിയോട്‌ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി

വടക്കാഞ്ചാരി: ചലച്ചിത്ര നടി കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ അണികള്‍ പ്രതിഷേധത്തിനിടെയാണ് ഇവരുടെ പിന്‍മാറ്റം.
സിനിമാതിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും കാരണം മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു.
കെപിഎസി ലളിത സ്ഥാനാര്‍ഥിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലളിതയുടെ പിന്‍മാറ്റം. വടക്കാഞ്ചേരി മണഡ്‌ലത്തില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം പ്രകടനങ്ങളുള്‍പ്പെടെ സജീവമായിരുന്നു. പ്രാദേശിക നേതാക്കളാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യം രംഗത്ത് വന്നത്. പിന്നീട് തുടരെതുടരെ പ്രതിഷേധങ്ങള്‍ നടന്നു. പാര്‍ട്ടി അംഗങ്ങളടക്കം നൂറോളം പേര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. സേവിയര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കെപിഎസി ലളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. മണ്ഡലം കമ്മിറ്റിയിലും കെപിഎസി ലളിതയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഒരാള്‍ നിഷ്പക്ഷത പാലിച്ചു. കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരപ്പൊലിമയുള്ള സ്ഥാനാര്‍ത്ഥി നാടിന് ആവശ്യമില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം.എല്‍ഡിഎഫിന്റെ പേരിലാണ് പോസറ്ററുകള്‍ വ്യാപകമായിരിക്കുന്നത്. ലളിതയുടെ പിന്‍മാറ്റത്തിനുള്ള കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

© 2024 Live Kerala News. All Rights Reserved.