കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന് ബാധ്യതയാകുന്നു; താരപ്പൊലിമയുള്ളവര്‍ വേണ്ടെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍; അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

വടക്കാഞ്ചാരി: ചലചിത്ര നടി കെപിഎസി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ അണികള്‍ വ്യാപക പ്രതിഷേധത്തില്‍.
വടക്കാഞ്ചേരി മണഡ്‌ലത്തില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം പ്രകടനങ്ങളുള്‍പ്പെടെ സജീവമായത്. പാര്‍ട്ടി അംഗങ്ങളടക്കം നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സേവിയര്‍ ചിറ്റിലപ്പള്ളിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കെപിഎസി ലളിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. മണ്ഡലം കമ്മിറ്റിയിലും കെപിഎസി ലളിതയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഒരാള്‍ നിഷ്പക്ഷത പാലിച്ചു. കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരപ്പൊലിമയുള്ള സ്ഥാനാര്‍ത്ഥി നാടിന് ആവശ്യമില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം.എല്‍ഡിഎഫിന്റെ പേരിലാണ് പോസറ്ററുകള്‍ വ്യാപകമായിരിക്കുന്നത്. സിപിഎം നേതൃത്വത്തിന് കനത്ത തലവേദന സൃഷ്ടിക്കുകയാണ് പ്രതിഷേധങ്ങള്‍.

© 2024 Live Kerala News. All Rights Reserved.