ബരാക്‌ ഒബാമയുടെ ക്യൂബ സന്ദര്‍ശനത്തിന് ചരിത്രം വഴിമാറി; എട്ട് പതിറ്റാണ്ടിന്റെ വൈരത്തിന് വിരാമമായി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്‌  ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിനു തുടക്കമായി. 88 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായിട്ടാണ് ഒരു യുഎസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കാന്‍ എത്തുന്നത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണ് ഒബാമയും, പത്‌നി മിഷേലും രണ്ടുമക്കളും അടങ്ങുന്ന സംഘം വിപ്ലവ ക്യൂബയുടെ മണ്ണില്‍ കാലുകുത്തിയത്.
1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന അമേരിക്കന്‍ പ്രസിഡന്റ്. നേരത്തെ മാസങ്ങള്‍ക്ക് മുമ്പ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ഒബാമ ക്യൂബയിലെത്തിയതും. ക്യൂബയില്‍ നിന്നും ഒബാമ നേരെ അര്‍ജന്റീനയിലേക്കാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍കൈ എടുത്താണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശീതയുദ്ധം അവസാനിപ്പിച്ചതും, നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും. പിന്നീട് അമേരിക്കയും, ഹവാനയും എംബസികള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ക്യൂബയിലെ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക മുന്‍കൈ എടുക്കുമെന്നും, നയപരമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നലെ ഒബാമ ട്വീറ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.