തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബസുകളും ടാക്‌സികളും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ എല്ലാം ഓടുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഒന്നും തടയില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

കഴക്കൂട്ടത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അക്രമമസംഭവങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഒരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാട്ടായിക്കോണത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

© 2024 Live Kerala News. All Rights Reserved.