സിന്ധുസൂര്യകുമാറിനെ ആക്ഷേപിച്ച മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം; സിന്ധുവിന്റെ മുഖത്ത് കാറിത്തുപ്പണമെന്നും ചാനല്‍ അവതാരകയുടേത് വേശ്യയുടെ വര്‍ഗമാണെന്നും രവി ആരോപിച്ചിരുന്നു

കൊച്ചി: ഏഷ്യാനെറ്റ് അവതാരിക സിന്ധുസൂര്യകുമാറിനെ അധിക്ഷേപിച്ച സംവിധായകന്‍ മേജര്‍ രവിക്കെതിരെയാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്. ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരക സിന്ധു സൂര്യകുമാറിനെ അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നും സിന്ധു സുര്യകുമാറിന്റെ വര്‍ഗം വേശ്യകളുടേതെന്നും മേജര്‍ രവി അധിക്ഷേപിച്ചിരുന്നു. മേജര്‍ രവിയുടെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നിമിഷങ്ങള്‍ക്കകം ട്രോളര്‍മാര്‍ രംഗത്തെത്തി. ഏഷ്യനെറ്റ് ന്യൂസില്‍ ലോക്‌സഭയില്‍ സ്മൃതി ഇറാനിയുടെ ദുര്‍ഗാ പരാമര്‍ശം സംബന്ധിച്ച് സിന്ധു സൂര്യകുമാര്‍ പ്രത്യേക പരിപാടി ചെയ്തതിനെതിരെ സംഘ്പരിവാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മേജര്‍ രവിയുടെ ആക്ഷേപം.

© 2024 Live Kerala News. All Rights Reserved.