ഭിക്ഷാടനത്തിനായി അച്ഛന്‍ തല്ലിയോടിച്ച രമേശന്റെ ജീവിതയാത്ര.. സ്‌പോട്ട്‌ലൈറ്റില്‍ ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു..

spotlight

 

രമേശന്‍ 56 വയസുള്ള ഒരു കൂലി പണിക്കാരനാണ്. വളരെ യാദൃശ്യകമായമാണ് രമേശനെ കൊച്ചി നഗരത്തില്‍ വെച്ച് കണ്ടുമുട്ടിയത്. വളരെ ചെറുപത്തില്‍ തന്നെ അമ്മ മരിച്ചു. അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചതോടെ ജീവിതം കൂടുതല്‍ ദുസഹമായി. രണ്ടാനമ്മയുടെ പീഡനങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം… സ്വന്തം അച്ഛന്‍ തന്നേയും ചേട്ടനെയും ഭിക്ഷാടനത്തിന് പറഞ്ഞു വിട്ട നാളുകള്‍ രമേശന്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു…..

.CHALSE
തയ്യാറാക്കിയത് :

ചാള്‍സ് ജോര്‍ജ്ജ്‌

രമേശന്‍ 56 വയസുള്ള ഒരു കൂലി പണിക്കാരനാണ്. വളരെ യാദൃശ്യകമായമാണ് രമേശനെ കൊച്ചി നഗരത്തില്‍ വെച്ച് കണ്ടുമുട്ടിയത്. സംസാരിച്ചു തുടങ്ങിയപ്പോ എന്തൊക്കെയോ അദ്ദേഹത്തിന് പറയുവാുണ്ടെന്ന് തോന്നി… സംസാരം തുടര്‍ന്നപ്പോള്‍ രമേശന്‍ ഉള്ളു തുറന്നു ….ജീവിത യാത്രകളില്‍ പിന്നിട്ട നാളുകളിലെ അനുഭവങ്ങള്‍.. കഷ്ടപ്പാടുകള്‍..
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച രമേശന്‍ ചേട്ടന് ഒരു ചേച്ചിയും ചോട്ടനുമുണ്ട്. വളരെ ചെറുപത്തില്‍ തന്നെ അമ്മ മരിച്ചു പോയി. അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചതോടെ ജീവിതം കൂടുതല്‍ ദുസഹമായി. രണ്ടാനമ്മയുടെ പീഡനങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം… സ്വന്തം അച്ഛന്‍ തന്നേയും ചേട്ടനെയും ഭിക്ഷാടനത്തിന് പറഞ്ഞു വിട്ട നാളുകള്‍ രമേശന്‍ ഇന്നും വേദനയോടെ ഓര്‍കുന്നു. ഭിക്ഷയെടുത്തു കിട്ടുന്ന കാശുകൊണ്ട് എല്ലാവരും ജീവിക്കുന്നു. അച്ഛന്‍ ഒരു ജോലിക്കും പോകാറുമില്ല …ജീവിതം ദുസഹമായി തീര്‍ന്നപ്പോള്‍ രമേശന്‍ നാട് വിട്ടു. ചെന്നെത്തിയത് തമിഴ്‌നാട്ടില്‍ പിന്നീടുള്ള നാളുകള്‍ അവിടുത്തെ ഹോട്ടലുകളിലും മറ്റും പണിയെടുത്തു ജീവിതം തള്ളി നീക്കി .തന്റെ നല്ല പ്രായം മുഴുവന്‍ രമേശന്് നഷ്ട്ടമായി. ഒരുപാട് പ്രതീക്ഷകളുമായി പിന്നീടു നാട്ടിലേക്ക് വണ്ടി കയറി.

പക്ഷെ രമേശനെ കാത്തിരിക്കാന്‍ നാട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചേച്ചിയും ചേട്ടനും വിവാഹം കഴിഞ്ഞ് കുടുംബ സമേതം ജീവിക്കുന്നു. അച്ഛനും രണ്ടാനമ്മയും ചേട്ടന്റെ കൂടെയും… ഒടുവില്‍ രമേശന്‍ കൂലി പണിയെടുത്ത് തന്റെ ജീവിതം നാട്ടില്‍ ആരംഭിച്ചു. വിവാഹം കഴിഞ്ഞു. രണ്ട് കുട്ടികളുണ്ട്.

ഒന്നുരണ്ട് തവണ രമേശന്‍ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട്. അന്നൊക്കെ ചേട്ടന്റെ ഭാര്യയുടെ കുത്തുവാക്കുകള്‍. പിന്നീട് രമേശന്‍ ആ പടി ചവിട്ടിയിട്ടില്ല. രമേശന്‍ തന്റെ ഓട്ടം തുടര്‍ന്നു. ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി. ഇപ്പോള്‍ നാട്ടില്‍ കൂലിപണിയെടുക്കുന്നു.മക്കളില്‍ ഒരാള്‍ പ്ലസ്സ് ടു കഴിഞ്ഞു. മറ്റൊരാള്‍ ഒമ്പതാം ക്ലാസ്സിലും. താന്‍ എത്ര കഷ്ടപ്പെട്ടായാലും മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണം. തനിക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ട വന്ന കഷ്ടപ്പാടുകള്‍ മക്കള്‍ക്ക് ഉണ്ടാവരുത്. പിന്നെ പട്ടിണി കൂടാതെ കഴിഞ്ഞ് പോകണം. എന്റെ ബാല്യകാലത്ത് അച്ഛനില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും അനുഭവിച്ച പീഢനങ്ങള്‍ ലോകത്ത് ഒരാള്‍ക്കും ഉണ്ടാവരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം എന്നോട് വിടപറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.