കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തുന്ന കരകൗശല ക്യാമ്പ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന കരകൗശലക്യാമ്പ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.ജയില്‍ അന്തേവാസികള്‍ക്ക് ശിക്ഷാകാലാവധി കഴിയുമ്പോള്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ അവരെ പ്രാപ്തരാക്കുന്നതിനായ് സാമൂഹ്യ പ്രവര്‍ത്തകയും കലാകാരിയുമായ കെ.ഇ. സുലോചനയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 200ല്‍ പരം അന്തേവാസികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനായ് ആവശ്യമുള്ള എല്ലാവിധ അസംസ്‌കൃത വസ്തുക്കളും നല്‍കുന്നത് ഡോ. ബോബി ചെമ്മണൂരാണ്. പരിശീലനം വിജയകരമായ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളിലെ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്കുള്ള സാമ്പത്തികസഹായം, സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന അന്തേവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി, വിവാഹ ധനസഹായം എന്നിവ നല്‍കുന്നതാണെന്ന് ചടങ്ങില്‍വച്ച് ബോബി ചെമ്മണൂര്‍ ഉറപ്പു നല്‍കി. അന്തേവാസികളുടെ ഉന്നമനത്തിനായ് നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങളിലും തന്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.