സദാചാര പൊലീസിനെ കൂച്ചുവിലങ്ങിടാന്‍ കളക്ടര്‍ ബ്രൊ ഇറങ്ങുന്നു; കര്‍ശന നടപടിക്ക് നീക്കം

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് ജനങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സദാചാര പൊലീസിനെതിരെ കളക്ടര്‍ ബ്രൊയുടെ പ്രതികരണം. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിന് സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. എന്ന്് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കോഴിക്കോട് സാക്ഷ്യം വഹിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാമെന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒരു അഭ്യര്‍ത്ഥനയാണു. ചെറുപ്പക്കാരുടെ സജീവമായ ഇടപെടലിനു ഒരു സമൂഹത്തില്‍ വരുത്താവുന്ന ഗുണപരമായ മാറ്റങ്ങള്‍ക്ക് പരിധിയില്ല. ഇത്തരം സാദ്ധ്യതകളിലേക്ക് ഉയരാവുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമുക്കിത് തുടരാം. ഇത് എല്ലാവരോടുമായിട്ട്.
രണ്ടാമത്തേത് ഒരു മുന്നറിയിപ്പാണു.വിരലിലെണ്ണാവുന്ന ചില ചെറുപ്പക്കാരോട്. കണ്മുന്നിലെ പട്ടിണിപ്പാവങ്ങളെ കാണുമ്പൊ പ്രതികരിക്കാത്ത, സഹജീവികളുടെ ബുദ്ധിമുട്ട് കണ്ടാല്‍ പ്രതികരിക്കാത്ത, അയല്‍പക്കത്ത് കള്ളന്‍ കയറിയാല്‍ പ്രതികരിക്കാത്ത, റോഡരികില്‍ അപകടം കണ്ടാല്‍ ഇടപെടാത്ത ഒരു പറ്റം യുവാക്കള്‍, സംസ്‌കാരം തകരുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണ ഒഴിച്ച് ജാഗരൂകരായി പ്രതികരിക്കാന്‍ തക്കം നോക്കിയിരിക്കുന്നു! ഒളിഞ്ഞ് നോട്ടവും നാട്ടില്‍ സദാചാര ‘പോലീസ്’ ചമയലും നന്നല്ല. അതു വേണ്ട. കര്‍ശ്ശന നടപടിയുണ്ടാവും. ഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒരു അഭ്യര്‍ത്ഥനയാണു. …

© 2024 Live Kerala News. All Rights Reserved.