ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

പനാജി: രാജ്യത്തിന്റെ വ്യോമവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം. ചീഫ് എന്‍ജിനീയറിംഗ് മെക്കാനിക്ക് ആഷു സിങ് മരിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് നാവികന്റെ മരണം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിലല്‍പെട്ട് മൂന്ന് നാവികര്‍ ആശുപത്രിയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഗോവ തീരത്താണ് കപ്പല്‍ ഉണ്ടായിരുന്നത്. കപ്പലിന്റെ ബോയിലര്‍ റൂമിലാണ് തീപ്പിടുത്തമുണ്ടായത്. കപ്പലിലിലെ സംവിധാനം ഉപയോഗിച്ച് തീ ഉടന്‍ തന്നെ അണയ്ക്കാന്‍ സാധിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു. അടുത്ത് തന്നെ ഡീക്കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് കപ്പലില്‍ തീപ്പിടുത്തം ഉണ്ടായത്.

© 2025 Live Kerala News. All Rights Reserved.