സന: ദക്ഷിണ യെമനിലെ വൃദ്ധ സദനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പിന്നില്‍ ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. നാല് ഇന്ത്യന്‍ നഴ്‌സുമാരടക്കം 16 പേര്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിലേക്ക് അക്രമിച്ചെത്തിയ നാലംഗ സംഘം ഗാര്‍ഡിനെ വെടിവെച്ചിട്ട ശേഷം മറ്റുള്ളവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഏദനിലെ ഷെയ്ഖ് ഒത്താമനിലാണ് ഓള്‍ഡ് കെയര്‍ ഹോം സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ട നഴ്‌സുമാരില്‍ നാലു പേരും കന്യാസ്ത്രീകളാണ്.
‘മിഷണറീസ് ഓഫ് ചാരിറ്റീസി’ന്റെ കീഴിലാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത്. എത്യോപ്യന്‍, യമന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. വെടിവെയ്പ് ഉണ്ടായപ്പോള്‍ കെട്ടിടത്തിനകത്തെ ഫ്രിഡ്ജില്‍ കയറി ഒളിച്ച കന്യാസ്ത്രീയെ അധികൃതര്‍ പിന്നീട് രക്ഷപ്പെടുത്തി. വൃദ്ധസദനത്തിനുള്ളില്‍ കടന്ന അക്രമികള്‍ എല്ലാവരുടെയും കൈകള്‍ ബന്ധിച്ചശേഷം തലയ്ക്ക് വെടിവെച്ചാണ് കൊല്ലപ്പെടുത്തിയതെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 16 പേരുടെയും മൃതദേഹ സമീപത്തെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം സന്നദ്ധ സംഘടനയായ ‘ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ന്റെ ആശുപത്രിയിലേക്ക് മാറ്റി. മദര്‍ സെരേസ സ്ഥാപിച്ച സന്യാസിനി വിഭാഗമാണ് ‘മിഷണറീസ് ഓഫ് ചാരിറ്റി’.ഏകദേശം 80ഓളം അന്തേവാസികളാണ് വൃദ്ധസദനത്തില്‍ ജീവിക്കുന്നത്.