ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം ഇന്ന് ചേരും. കേരളത്തിനൊപ്പം തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയിരിക്കും കേരളത്തില്‍ വോട്ടെടുപ്പെന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കമ്മീഷന്റെ സമ്പൂര്‍ണ്ണയോഗം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.