തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെയും(ചാര്‍ളി) നടിയായി പാര്‍വതിയെയും( എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി) തിരഞ്ഞെടുത്തു. ഒഴിവ് ദിവസത്തെ കളിയാണ് (സനല്‍കുമാര്‍ ശിധരന്‍)മികച്ച ചിത്രം. എന്ന് നിന്റെ മൊയ്തീനാണ് ജനപ്രിയ ചിത്രം.
അമീബ( മനോജ് കാന)യാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ട്(ചാര്‍ളി), മികച്ച തിരക്കഥാകൃത്ത് ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രാക്കാട്ട് (ചാര്‍ളി) , നവാഗത സംവിധാനം ശ്രീബാല കെ മേനോന്‍, മികച്ച സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍( എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗാനരചയിതാവ് റഫീഖ് അഹമദ്, മികച്ച രണ്ടാമത്തെ കഥാചിത്രം. മികച്ച കഥ ഉണ്ണി ആര്‍( ഒഴിവ് ദിവസത്തെ കളി) മികച്ച രണ്ടാമത്തെ കഥാ ചിത്രം അമീബ, മികച്ച ഗായകന്‍ പി ജയചന്ദ്രന്‍(ശാരദാംബരം-എന്ന് നിന്റെ മൊയതീന്‍), മികച്ച ഗായിക മധുശ്രീ നാരായണന്‍, മികച്ച ഛായാഗ്രാഹകന്‍ ജോ മോന്‍ ടി ജോണ്‍, മികച്ച സ്വഭാവ നടി അജ്ഞലി പിവി (ബെന്‍), മികച്ച ഗാന രചയിതാവ് റഫീഖ് അഹമ്മദ്, മികച്ച പിന്നണി ഗായിക മധുശ്രീ നാരായണന്‍,ജയസൂര്യ( സു സു സുധീ വാത്മീകം), ജോയ് മാത്യു( മോഹവലയം) ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ബാലനടന്‍ ഗൗരവ്് ജി മേനോന്‍, പശ്ചാത്തലസംവിധായകന്‍ ബിജിബാല്‍, സ്വഭാവനടന്‍ പ്രേം പ്രകാശ്, കലാസംവിധായിക ജയശ്രീ ലക്ഷ്മി.