സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ കുതിക്കുന്നു; സെവില്ലയെ 2-1 ല്‍ തകര്‍ത്തു

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ കുതിക്കുന്നു. സെവില്ലയെ 2-1 ല്‍ ബാഴ്‌സലോണ തകര്‍ത്തു. തുടര്‍ച്ചയായ മുപ്പത്തിനാലാം ജയം കുറിച്ചുകൊണ്ട് ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ കുതിപ്പ്. കളിയുടെ മുപ്പത്തിയൊന്നാം മിനുറ്റില്‍ ലയണല്‍ മെസിയാണ് സെവില്ലയുടെ നെഞ്ചിലേക്ക് ആദ്യ ഗോള്‍ അടിച്ചത്. പ്രതിരോധക്കാരന്‍ ജെറാര്‍ഡ് പീക്വെയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. ലീഗിലിപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലിറ്റിക്കോയെക്കാള്‍ എട്ടു പോയിന്റിന് മുന്നിലാണ് ബാഴ്‌സ. 34 മത്സരങ്ങളില്‍ നിന്ന് 102 ഗോളുകളാണ് ടീം ഇതുവരെ നേടിയത്.

© 2024 Live Kerala News. All Rights Reserved.