പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; കേരളം സ്തംഭനാവസ്ഥയിലേക്ക്

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കമ്പനിയുമായി ഫെഡറേഷന്‍ ഭാരവാഹികള്‍ നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം എല്ലാ ലൈസന്‍സുകളും കമ്പനി തന്നെയാണ് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊല്യൂഷന്‍,ഫയര്‍ഫോഴ്‌സ്,ഫാക്ടറീസ്,ഇന്‍ഡസ്ട്രീസ് സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് നല്‍കാന്‍ ഇപ്പോള്‍ കമ്പനി തയ്യാറാകുന്നില്ല.

© 2024 Live Kerala News. All Rights Reserved.