സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും; പമ്പ് ഉടമയുടെ കൊലപാതകത്തില്‍ പ്രതിഷേധം

കൊച്ചി: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിനു കീഴിലുള്ള എല്ലാ പമ്പുകളും അടച്ചിടുന്നത്. ഇന്ന് പമ്പുകളില്‍ കരിദിനം ആചരിക്കും. പെട്രോള്‍ പമ്പുടമ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യൂവല്‍സ് ഉടമ ശങ്കരമംഗലം മുരളീധരന്‍ നായര്‍ (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ 18 നു പമ്പിലെത്തിയ രണ്ടംഗ സംഘവുമായി പെട്രോള്‍ നിറയ്ക്കുന്നതു സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്നു. പെട്രോള്‍ നിറയ്ക്കാന്‍ വൈകി എന്നതായിരുന്നു തര്‍ക്കത്തിനു കാരണം. പമ്പില്‍ നിന്നു പോയശേഷം ഇവര്‍ മടങ്ങിയെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.

© 2025 Live Kerala News. All Rights Reserved.