താനെ: താനെയില്‍ കുടുംബത്തിലെ 14 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 6 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടുന്നു.മഹാരാഷ്ട്രയിലെ താനെക്കടുത്ത് കസര്‍വാഡിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ഹന്‍സില്‍ വരേക്കര്‍ (35) എന്നയാളാണ് കുടുംബാംഗങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
ഇയാളുടെ ഭാര്യ, മൂന്ന് സഹോദരിമാര്‍, മാതാപിതാക്കള്‍ എന്നിവരേയാണ് കഴുത്തറുത്ത് കൊന്നത്. ഇയാളുടെ ഒരു സഹോദരി കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനെയിലെ വീട്ടില്‍ ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കാന്‍ വന്നിരുന്നു. രാത്രിയോടെ ഹന്‍സില്‍ വരേക്കര്‍ വീടിന്റെ മുഴുവന്‍ വാതിലുകളും അടച്ചു പൂട്ടുകയും ഓരോ മുറിയിലും കയറി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.