കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോട്ടയം ഏറ്റുമാനൂരിന് സമീപമായിരുന്നു അപകടം നടന്നത്. പുലര്‍ച്ചെ 2.55ന് സംഭവം. ഉറക്കത്തിലായിരുന്ന മുഖ്യമന്ത്രിക്ക് ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ചതിനെ തുടര്‍ന്ന് ചുണ്ടിന് നേരിയ പരിക്ക് പറ്റി. കാര്‍ ജനാലയുടെ ചില്ല് തെറിച്ചുവീണ് ഗണ്‍മാന്‍ അശോകനും നിസാരപരിക്കേറ്റു.
ഏറ്റുമാനൂരിനടുത്ത് കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍വെച്ച് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്ന് പ്രാഥമികവിവരം. നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഗെസ്റ്റ് ഹൗസിലെത്തി.