സി.ആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി;ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുന്നുവെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്നലെയാണ് സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് നിന്ന് രാജിവയ്ക്കുന്ന വിവരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.രാജി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ മഹേഷിനെ പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വവും പിന്നാലെ അറിയിച്ചു.കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും പ്രവര്‍ത്തക സമിതി അംഗമായ എ.കെ ആന്റണിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ആയിരുന്നു മഹേഷിന്റെ ഇന്നലത്തെ വാര്‍ത്താസമ്മേളനം. ചീഞ്ഞളിഞ്ഞ നിലയില്‍ നില്‍ക്കാനാവാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.